‘നാൻ പെറ്റ മകൻ’ - അഭിമന്യുവായി മിനോൺ

Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (09:36 IST)
മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കേരളത്തിനു അത്രപെട്ടന്ന് മറക്കാൻ കഴിയില്ല. ആളിക്കത്തും മുന്നേ എരിഞ്ഞ് തീർന്ന അഭിമന്യു മലയാളത്തിന്റെ തീരാനൊമ്പരമാണ്. അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സജി എസ് പാലമേൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

മന്ത്രി തോമസ് ഐസക് ആണ് പോസ്റ്റർ പുറത്തുവിട്ടത്. നാൻ പെറ്റ മകനേ എന്നാണ് ചിത്രത്തിന്റെ പേര്. മിനോൺ ആണ് അഭിമന്യുവായി അഭിനയിക്കുന്നത്. അഭിമന്യുവിന്റെ അച്ഛനായി ശ്രീനിവാസും ഉണ്ടെന്നാണ് റിപ്പോർട്ട്. പ്രഗത്ഭരായ നിരവധി അഭിനേതാക്കളേയും മികച്ച സാങ്കേതിക വിദഗ്ദ്ധരേയും അണിനിരത്തി വിപുലമായ ക്യാൻവാസിൽ സജി ഒരുക്കുന്ന സിനിമയാണ് 'നാൻ പെറ്റ മകൻ.

സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉൾക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമൺ ബ്രിട്ടോയുടേയും ജീവിതയാത്രകൾ പരാമർശിക്കുന്ന ഈ അവരുയർത്തിയ മാനവികതയുടെ ശബ്ദം മലയാളികളുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കാൻ ഉപകരിക്കുമെന്ന് പ്രത്യാശിക്കാമെന്ന് തോമസ് ഐസക് കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :