ഒടിയൻ ഇതുവരെ നേടിയത് 28 കോടി? മോഹൻലാൽ ചിത്രം തകർന്നോ?

Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (14:50 IST)
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഒടിയൻ. റിലീസിനു മുന്നേ ചിത്രം 100 കോടി സ്വന്തമാക്കിയെന്ന് സംവിധായകൻ അവകാശവാദം നടത്തിയിരുന്നു. മോഹൻലാലിന്റെ ഒടിയവതാരത്തിനു 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടോട്ടൽ 28 കോടിയാണെന്ന തരത്തിലുള്ള വാർത്തകൾ വരുന്നു.

കേരള ബോക്സ് ഓഫീസ് അപ്ഡേറ്റ്സ് എന്ന ഫേസ്ബുക്ക് പേജിലാണ് ഒടിയന്റെ ഫൈനൽ കളക്ഷൻ 28 കോടിയാണെന്ന് റിപ്പോർട്ട് വന്നത്. വമ്പൻ ഹൈപ്പിൽ വന്ന പടത്തിനു ഇത്ര ചെറിയ കളക്ഷൻ കിട്ടണമെങ്കിൽ പരാജയമായിരുന്നോ എന്നും ചോദിക്കേണ്ടിയിരിക്കുന്നു.

ആദ്യ ദിനങ്ങൾ നെഗറ്റീവ് റിവ്യുകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ചില സോഷ്യൽ മീഡിയ പേജുകൾ പറയുന്നത് പോലെ ഒരു പരാജയ ചിത്രമല്ല ഒടിയൻ. പക്ഷേ, നിർമാതാക്കൾ അവകാശപ്പെടുന്ന നൂറ് കോടി കളക്ഷനൊക്കെ കുറച്ച് ഓവറല്ലേ എന്ന് പ്രേക്ഷകർക്കും തോന്നുന്നുണ്ട്.

അടുത്തിടെ നിർമാതാവായ സുരേഷ് കുമാറും ഇതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. ഒടിയനു അണിയറ പ്രവർത്തകർ പറയുന്നത് പോലെ വൻ കളക്ഷൻ ലഭിച്ചിട്ടില്ലെന്നും ഹൈപ്പിനു വേണ്ടിയുള്ള പ്രചാരണം മാത്രമാണ് അതെന്നുമായിരുന്നു സുരേഷ് കുമാർ പറഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :