ബോക്‌സോഫീസിൽ വിജയക്കൊടി പാറിച്ച് പേരൻപ്, റെക്കോർഡുകൾ പലതും വഴിമാറുന്നു!

Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (17:04 IST)
മമ്മൂട്ടി - റാം കൂട്ടുകെട്ടിലിറങ്ങിയ പേരൻപ് ബോക്‌സോഫീസും കീഴടക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം ഇപ്പോഴും തിയേറ്ററുകൾ കീഴടക്കുകയാണ്. മമ്മൂട്ടിയും സാധനയും മികച്ച അഭിനയം കാഴ്‌ചവയ്‌ക്കുകയും ഇതിനോടകം നിരവധി പേരുടെ പ്രശംസ നേടുകയും ചെയ്‌തിട്ടുണ്ട്.

പുറത്തിറങ്ങി നാലു ദിനം പിന്നിടുമ്പോള്‍ ചിത്രം 10 കോടി രൂപയാണ് കളക്ഷന്‍ ഇനത്തില്‍ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. അതേസമയം, റിലീസ് ചെയ്‌ത് പത്ത് ദിവസം പിന്നിടുമ്പോഴും പേരൻപ് ഇതേ കുതിപ്പ് തുടരുകയാണ്.

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും പത്താം ദിനത്തില്‍ 1.43 ലക്ഷമായിരുന്നു ചിത്രത്തിന് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 18.53 ലക്ഷമാണ് ചിത്രം നേടിയതെന്നാണ് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്താം ദിനത്തില്‍ 1.22 ലക്ഷമാണ് സിനിമയ്ക്ക് ട്രിവാന്‍ഡ്രം മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. 25. 90 ലക്ഷമാണ് ഇതുവരെയായി നേടിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സിനുമയുടെ ഔദ്യോഗിക കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മാറുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :