വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2020 (11:46 IST)
വലിയ വണ്ടിപ്രാന്തനാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി, റൈഡിങ്ങും ഡ്രൈവിങ്ങുമെല്ലാം ക്രിക്കറ്റിനെ പോലെ തന്നെ ധോണി ആസ്വദിയ്ക്കുന്ന കാര്യങ്ങളാണ്. ലോക്‌ഡൗണില് റൈഡിങ് ആസ്വദിയ്ക്കാൻ ധോനിയ്ക്ക് കഴിയുന്നില്ല എന്ന് പക്ഷേ പറയരുത്. മകൾ സിവയെയും പിന്നിലിരുത്തി ഫാം ഹൗസിലെ ഉദ്യാനത്തിലൂടെ ആർഡി 350യിൽ കറങ്ങുന്ന ധോനിയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
ധോണിയുടെ ഭാര്യ സാക്ഷിയാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. സിവയെയും പിന്നിലിരുത്തി ധോണി ബൈക്ക് ഓടിയ്ക്കുന്നത് വീഡിയോയിൽ കാണാം. ഫാം ഹൗസിന്റെ മനോഹര ഉദ്യോനത്തിന്റെ ദൃശ്യങ്ങളും സാക്ഷി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ആർഡി 350 ബൈക്കിന്റെ വലിയ ആരാധകനാണ് ധോണി. നിരവധി ആർഡി 350 ബൈക്കുകൾ ധോണിയ്ക്കുണ്ട്.