രാജ്യത്ത് കൊവിഡ് മരണം 876, രോഗബാധിതരുടെ എണ്ണം 28000 ലേക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2020 (10:34 IST)
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 876 ആയി, കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്. രോഗബാധിതരുടെ എണ്ണം 27,896 ആയി. കഴിഞ്ഞ ദിവസം 1,396 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 20,835 പെരാണ് നിലവിൽ ചികിത്സയിലുള്ളത് 6,185 പേർ രോഗം ഭേതമായി ആശുപത്രി വിട്ടു.

മഹാരാഷ്ട്രയിൽ മാത്രം 8000 ലധികം ആളുകൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 342 പേരാണ് വൈറസ് ബാധയെ തുടർന്ന് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്. ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 3000 കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം വർധിയ്ക്കുകയാണ്. വൈറസ് വ്യാപനത്തിൽ കുറവില്ലാത്ത പശ്ചാത്തലത്തിൽ ലോക്‌ഡൗൺ നീട്ടണം എന്ന ആശ്യവുമായി ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ. എന്നീ സംസ്ഥാനങ്ങൾ രംഗത്തെത്തി കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :