കമാലുദ്ദീൻ എന്ന പേരിൽ മലയാള സിനിമയിൽ ഒരു സംവിധായകൻ ഇല്ല, ലൈംഗിക ആരോപണം അടിസ്ഥാനരഹിതമെന്ന് കമൽ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2020 (11:04 IST)
തനിക്കെതിരെ യുവനടി നൽകിയ ലൈംഗിക പരാതി അടിസ്ഥാന രഹിതമെന്ന് സംവിധായന്നും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. വ്യക്തിപരമായും ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിലും അപമാനിയ്ക്കനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേസ്. കഴിഞ്ഞ വർഷം ചലച്ചിത്ര അക്കാദമി ഓഫീസിൽ ഒരു വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു ഓഫീസിൽ ഇല്ലാതിരുന്നതിനാൽ ഉള്ളടക്കം എന്താണെന്ന് നോക്കാമോ എന്ന് സെക്രട്ടറിയോട് ചോദിച്ചു.

വക്കീലിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു, പരാതിക്കാരിയിൽനിന്നോ, അവരുടെ വക്കീലിൽ നിന്നോ പിന്നീട് തുടർ പ്രതികരണം ഉണ്ടായിട്ടില്ല. പ്രതിഫലത്തെ ചൊല്ലി നിർമ്മാതാവുമായി ഉണ്ടായിരുന്ന തർക്കം പരിഹരിച്ചിരുന്നോ എന്ന ചോദ്യത്തിന് നൽകിയ മറുപടി ഇതുമയി ചേർത്ത് തെറ്റായ വാർത്ത നൽകിയത് ഒരു ചാനലാണ്. കമാലുദ്ദീൻ എന്നപേരിൽ മാലയാള സിനിമയിൽ ഒരു സംവിധായകൻ ഇല്ല. അയാളുടെ പേര് എന്നാണ് കമാലുദ്ദീൻ എന്ന പേര് ആവർത്തിച്ച് പറയുന്നവരുടെ ഉദ്ദേശം ഊഹിയ്ക്കാവുന്നതാണ് എന്നും കമൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :