അതിരുകടന്ന ആഘോഷം, ഓടുന്ന കാറിൽനിന്നും ദീപാവലി റോക്കറ്റ് വിട്ട് യുവാക്കൾ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 4 നവം‌ബര്‍ 2019 (15:19 IST)
ലോകത്ത് തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് ദീപാവലി. തിൻമക്ക് മേൽ നന്മ വിവയംകൊള്ളുന്നതിന്റെ ആഘോഷം. ദീപമാണ് ദീപാവലിയിൽ പ്രധാനം എങ്കിലും ഇന്ന് ദീപാവലി എന്നാൽ പടക്കങ്ങളും കരിമരുന്ന് പ്രയോഗവുമാണ്. അതിരുകടന്ന കരിമരുന്ന് പ്രയോഗം പലപ്പോഴും അപകടമായി മാറാറുണ്ട്. അത്തരത്തിൽ അപകടം വരുത്തി വച്ചേക്കമായിരുന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഓടിക്കൊണ്ടിരുന്ന കാറിൽനിന്നും യുവാക്കൾ ദീപാവലി റോക്കറ്റ് വിടുന്നതിന്റെ ദൃശ്യങ്ങളാണ് തരംഗമയിരിരിക്കുന്നത്. യുപിയിലാണ് സംഭവം. കാറിന്റെ സൺറുഫ് തുറന്നുവച്ചുകൊണ്ടായിരുന്നു കരിമരുന്ന് പ്രയോഗം. പിന്നിൽ വരികയായിരുന്ന വാഹനത്തിൽനിന്നും ആരോ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ തരംഗമാവുന്നത്. ഭദ്യം കൊണ്ടാണ് അപകടങ്ങൾ ഉണ്ടാകാതിരുന്നത് എന്നാണ് ഇത് കണ്ട ആളൂകൾ പറയുന്നത്.

വീഡിയോ വൈറലായതോടെ വാഹനത്തിന്റെ ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കും എന്ന് യുപി പൊലീസ് വ്യക്തമാക്കി. ദീപാവലി ദിവസം രാത്രി 8 മുതൽ 10 വരെ മാത്രമാണ് പടക്കൻ ഉപയോഗിക്കുന്നതിന് യുപി പൊലീസി അനുമതി നൽകിയിരുന്നത്. ദീപാവലി ആഘോഷങ്ങൾക്കിടെ അപകടം വർധിക്കുന്നതും. മലിനീകരണവും കണക്കിലെടുത്തായിരുന്നു യുപി പൊലിസിന്റെ നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :