കാറിന് മുകളിൽ കയറിയിരുന്ന് കാട്ടുകൊമ്പൻ, ഞെട്ടിക്കുന്ന വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 4 നവം‌ബര്‍ 2019 (14:35 IST)
കാറിന് മുകളിൽ കയറി ഇരിക്കാൻ ശ്രമിക്കുന്ന കാട്ടുകൊമ്പന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. തായ്‌ലൻഡിലെ വാവോ തായ് ദേശീയ പാർക്കിലാണ് സംഭവം ഉണ്ടായത്. കാഴ്ചകൾ കാണാനെത്തിയ വിനോദ സഞ്ചാരികളുടെ കാറിന് മുകളിൽ ഡ്യുവ എന്ന കൊമ്പൻ കയറി ഇരിക്കാൻ ശ്രമിക്കുകയായിരുന്നു.

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് സമീപത്തേക്ക് കൊമ്പൻ പതിയെ നടന്നെത്തുകയായിരുന്നു. പിന്നീട് കാറിന്റെ പുറകിലെത്തി പതിയെ ചരിച്ച് കാറിന് മുകളിൽ ഇരിക്കാൻ ശ്രമിക്കുന്ന ആനയെ ദൃശ്യത്തിൽ കാണാം. ആനയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഡ്രൈവർ കാറ് പതിയെ മുന്നോട്ടെടുത്തതോടെയാണ് വലിയ അപകടം ഒഴിവായത്.

എന്നിട്ടും വാഹത്തിന്റെ പിൻഭാഗം തകർന്നു. വാഹനത്തിനുള്ളിൽ എത്രപേർ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല. എന്നാൽ ആർക്കും പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി. വന്യജീവികളെ കണ്ടാൽ 30 മീറ്റർ അകലെ മാത്രമേ വഹനം നിർത്താവു എന്ന് ആധികൃതർ നിർദേശം നൽകിയിട്ടുള്ളതാണ്. എന്നാൽ വന്യമൃഗങ്ങളെ കാണുമ്പോൽ ഫോട്ടോ എടുക്കുന്നതിനായി ആളുകൾ സമീപത്ത് തന്നെ കാർ നിർത്തുന്നതാണ് പലപ്പോഴും അപകടം വിളിച്ചുവരുത്തുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :