മോദിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഗായികയ്ക്ക് പണികൊടുത്ത് ഹാക്കർമാർ; നഗ്ന വീഡിയോ പുറത്ത്

പാകിസ്ഥാൻ ആർമി വക്താവ് ഇവർക്കെതിരെ പ്രതികാരം തീർത്തതാണെന്നും ഹാക്കർമാരെ ഉപയോഗിച്ച് വീഡിയോ ചോർത്തിയതാണെന്നുമാണ് ഒരുകൂട്ടർ പറയുന്നത്.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 4 നവം‌ബര്‍ 2019 (09:26 IST)
പാകിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറിനെ രൂക്ഷമായി വിമർശിച്ച ഗായിക റാബി പിർസാദയുടെ നഗ്ന ചിത്രങ്ങൾ ചോർന്നു. പാക് സൈന്യത്തെ വിമർശിച്ചതിന് പിന്നാലെയാണ് നഗ്ന ദൃശ്യങ്ങൾ പുറത്തായത്. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ റാബിയെ പിന്തുണച്ച് ഒട്ടെറെ പേർ രംഗത്ത് എത്തി.

പാകിസ്ഥാൻ ആർമി വക്താവ് ഇവർക്കെതിരെ പ്രതികാരം തീർത്തതാണെന്നും ഹാക്കർമാരെ ഉപയോഗിച്ച് വീഡിയോ ചോർത്തിയതാണെന്നുമാണ് ഒരുകൂട്ടർ പറയുന്നത്. എന്നാൽ റാബിയ കാമുകന് ഫോണിലൂടെ അയച്ച വീഡിയോ ആണ് ചോർന്നതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്തായാലും
വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ രണ്ടായി തിരിഞ്ഞ് ഈ വിഷയത്തിൽ ചൂടേറിയ ചർച്ച തുടങ്ങിയിട്ടുണ്ട്. വീഡിയോയും ചിത്രങ്ങളും എല്ലാവരും നീക്കം
ചെയ്യണമെന്നും സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നുമാണ് ഒരു വിഭാഗം പാക് സോഷ്യൽമീഡിയക്കാർ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :