സെക്‌സ് വീഡിയോ വൈറലായി; ബിജെപി അധ്യക്ഷൻ രാജിവച്ചു

36 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 4 നവം‌ബര്‍ 2019 (11:16 IST)
യുവതിയുമൊത്തുള്ള നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കേന്ദ്രഭരണ പ്രദേശമായ ദാമൻ, ദിയുവിലെ ബിജെപി അധ്യക്ഷൻ രാജിവച്ചു. വിവാദത്തെ തുടർന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ഗോപാൽ രാജിക്കത്ത് സമർപ്പിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി വസുഭായ് പട്ടേൽ അറിയിച്ചു.

മുൻ ലോക്‌സഭാ എംപികൂടിയായ ഗോപാൽ ടൻഡേലിന്റേതെന്ന പേരിൽ ഒരു യുവതിയുമൊത്തുള്ള നഗ്നവീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 36 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. രണ്ട് വർഷം മുൻപ് എടുത്തതാണ് വീഡിയോ എന്നാണ് കരുതപ്പെടുന്നത്.

എന്നാൽ വീഡിയോ വ്യാജമാണെന്ന് കാണിച്ച് ഗോപാൽ ശനിയാഴ്ച പുറത്തുവന്നിരുന്നു. ആവശ്യമാണെങ്കിൽ അധ്യക്ഷസ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദാമൻ ദിയു ബിജെപി അധ്യക്ഷനായി ഗോപാലിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് വിവാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :