1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Maoist in wayanad veterinary university- Kalppetta

പോസ്‌റ്ററുകൾ നീക്കം ചെയ്‌താൽ സ്‌ഫോടനം; വയനാട്ടിൽ മാവോയിസ്‌റ്റ് വിളയാട്ടം

പോസ്‌റ്ററുകൾ നീക്കം ചെയ്‌താൽ സ്‌ഫോടനം; വയനാട്ടിൽ മാവോയിസ്‌റ്റ് വിളയാട്ടം

മാവോയിസ്‌റ്റുകൾ
വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലാ കവാടത്തിന് സമീപം മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന. ആയുധ ധാരികളായ മൂന്നംഗ സംഘമാണ് എത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. 
 
സംഘം കോളേജ് കവാടത്തില്‍ പോസ്റ്ററുകൾ പതിച്ചതായും ഇവ നീക്കം ചെയ്താല്‍ സ്ഫോടനം നടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സുരക്ഷാ ഉദ്യോഗസ്ഥനായ പ്രഭാകരന്‍ പറഞ്ഞു. ഗേറ്റിന് മുന്നില്‍ കണ്ടെത്തിയ പൊതി ബോംബ് സ്‌ക്വാഡ് എത്തി പരിശോധിക്കുകയാണ്.
 
തന്‍റെ ഫോണ്‍ പിടിച്ചുവാങ്ങുകയും ശേഷം അത് പരിശോധിക്കുകയും പോവാന്‍ നേരം തിരിച്ചേൽപ്പിക്കുകയും ചെയ്‌തുവെന്ന് അദ്ദേഹം പറഞ്ഞു. 
അടുത്ത ലേഖനം
ട്രെയിനുകളുടെ വൈകിയോട്ടം; ഉന്നതതല യോഗം ഇന്ന്