അനുബന്ധ വാര്ത്തകള്
- ബാവലിപ്പുഴ കരകവിഞ്ഞൊഴുകുന്നു; കൊട്ടിയൂർ തീർത്തും ഒറ്റപ്പെട്ടു, അമ്പായത്തോട്ടിൽ ഉരുൾപൊട്ടി
- ദുരിതപ്പെയ്ത്ത്; ഇന്ന് മാത്രം 19 മരണം
- ‘എന്റെ വീട്ടിലേക്ക് വരാം, പരമാവധി പേർക്ക് ഇവിടെ കഴിയാം’- സഹായമൊരുക്കി ടൊവിനോ
- പ്രളയക്കെടുതിയിൽ കേരളം; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടി പിന്നിട്ടു, രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സൈന്യം സംസ്ഥാനത്തേക്ക് എത്തുന്നു
- പ്രളയമഴയിൽ ഞെട്ടി കേരളം; രക്ഷാപ്രവർത്തനത്തിന് അടിയന്തിരമായി സൈന്യത്തെ അയക്കണം, സംസ്ഥാനത്തിന്റെ കൈയ്യിൽ നിൽക്കുകയില്ലെന്ന് രമേശ് ചെന്നിത്തല
വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തി; ജലനിരപ്പ് ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി
വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തി; ജലനിരപ്പ് ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കുന്നുണ്ട്. എന്നാൽ പെരിയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അതേസമയം, വയാനാട് തീർത്തും ഒറ്റപ്പെട്ട നിലയിൽ തുടരുകയാണ്. നഗരത്തിൽ നിന്ന് വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. താമരശ്ശേരി ചുരത്തിൽ ചുരത്തിൽ പ്രശ്‌നമില്ലെങ്കിലും കുന്നമംഗലം വരെയുള്ള വെള്ളപ്പൊക്കമാണ് പ്രശ്‌നം.
താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ കൽപ്പറ്റയിൽ നിന്നുള്ള കെഎസ്ആർടിസി സർവീസും നിർത്തി. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയ്‌ക്ക് ഒരു കിലോമീറ്റർ പരിധിയിലുള്ളവർ ഉടൻ മാറണമെന്ന് നിർദ്ദേശം നൽകി.