വയനാട്ടിലെ കുടുംബങ്ങൾക്ക് സഹായവുമായി മോഹൻലാൽ

വയനാട്ടിലെ കുടുംബങ്ങൾക്ക് സഹായവുമായി മോഹൻലാൽ

Rijisha M.| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2018 (14:06 IST)
പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ വയനാട് ജില്ലയിലെ ഉൾപ്രദേശക്കാർക്ക് സഹായവുമായി മോഹൻലാൽ. ആദ്യം മുതൽ തന്നെ കേരളത്തിന് സഹായവുമായി മുന്നിൽതന്നെ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 25 ലക്ഷം രൂപ സംഭാവനയും നൽകിയിരുന്നു.

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വയനാടൻ ഊരുകളിലെ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുമെന്ന് മോഹൻലാൽ ഫേസ്‌ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. ഘട്ടട്ടം ഘട്ടമായിട്ടായിരിക്കും ഇത് ജനങ്ങളിലേക്ക് എത്തിക്കുക. തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇന്നിറങ്ങുമെന്നാണ് മോഹൻലാൽ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

ആദ്യ ഘട്ടമായി 2000ത്തോളം കുടുംബങ്ങളില്‍ എത്തിച്ചേരാണ് ഞങ്ങളുടെ ശ്രമം. ഒരു കുടുംബത്തിന് ഒരാഴ്‍ചത്തേയ്‍ക്കുള്ള ആവശ്യസാധനങ്ങളാണ് എത്തിക്കുക. ഒരുപാട് പേരുടെ സഹായഹസ്‍തങ്ങളോടെ നമ്മുടെ കേരളം പ്രതിബന്ധങ്ങളെ അതിജീവിക്കുമെന്നും താരം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :