1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Nasheedhul Hamsafar arrested in Delhi

ഐ എസ് ബന്ധം; അഫ്ഗാൻ‍ ജയിലിലായിരുന്ന വയനാട് സ്വദേശി ഡൽഹിയിൽ അറസ്‌റ്റിൽ

ഐ എസ് ബന്ധം; അഫ്ഗാൻ‍ ജയിലിലായിരുന്ന വയനാട് സ്വദേശി ഡൽഹിയിൽ അറസ്‌റ്റിൽ

നഷീദുൾ ഹംസഫർ
ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ എസ്) ഭീകരബന്ധത്തെത്തുടർന്ന് അഫ്ഗാൻ‍ ജയിലിലായിരുന്ന നഷീദുൾ ഹംസഫർ ഡൽഹിയിൽ അറസ്റ്റിലായി. വയനാട് കല്പറ്റ മുണ്ടേരി സ്വദേശിയായ നഷീദുളിനെ ദേശീയ അന്വേഷണ ഏജൻസിയാണ് അറസ്റ്റുചെയ്തത്. കാബൂളിൽനിന്ന് ബുധനാഴ്ച ഡൽഹിയിലെത്തിയ ഉടൻ ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നെന്ന് എൻ ഐ എ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
 
ഐ എസിൽ ചേരാനായി കാസർകോട്ടുകാരായ 14 സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞവർഷമാണ് ഇയാൾ അഫ്ഗാനിലെത്തിയത്. ഇതിൽ ചിലർ ഗൾഫ് രാജ്യങ്ങളിൽ ജോലിനോക്കിയിരുന്നവരാണെന്നാണ് ലഭിക്കുന്ന വിവരം. കാബൂളിൽ നിന്നാണ് കഴിഞ്ഞവർഷമാണ് നഷീദുൾ ഹംസഫർ അഫ്ഗാൻ സുരക്ഷാ സേനയുടെ പിടിയിലായത്. 
 
ഐ എസ് ബന്ധത്തിന്റെപേരിൽ അഫ്ഗാനിസ്താൻ പിടികൂടി ഇന്ത്യയ്ക്ക്‌ കൈമാറുന്ന ആദ്യ വ്യക്തിയാണിയാൾ. കാസർകോട്ടുനിന്ന് കാണാതായ അബ്ദുൾ റഷീദ് അബ്ദുള്ള, അഷ്‌ഫാഖ് മജീദ് എന്നിവർക്കൊപ്പം സാമൂഹിക മാധ്യമങ്ങളിലൂടെ ഐ എസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്.
അടുത്ത ലേഖനം
ബിഷപ്പിനെ ചോദ്യം ചെയ്‌തത് ഹൈടെക് മുറിയിൽ; ഏഴുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ ബിഷപ്പ് നേരിട്ടത് 150 ചോദ്യങ്ങൾ, അറസ്‌റ്റിനെക്കുറിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും