അപർണ|
Last Modified ബുധന്‍, 19 ഡിസംബര്‍ 2018 (12:05 IST)
മോഹൻലാൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എം ടിയുടെ രണ്ടാമൂഴം. എന്നാൽ, ചില പ്രതിസന്ധികൾ കാരണം പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണ് ചിത്രം. കാലാവധി കഴിഞ്ഞതോടെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായർ കോടതിയെ സമീപിച്ചതോടെ വെട്ടിലായത് മോഹൻലാൽ ആണ്.
തന്റെ സ്വപ്ന സംരംഭമായ രണ്ടാമൂഴം സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്ന എംടിയെ വലച്ചത് സംവിധായകൻ
ശ്രീകുമാർ മേനോൻ ആണ്. കാത്തിരുന്ന് മുഷിഞ്ഞ എം ടി കേസുമായി മുന്നോട്ട് നീങ്ങുകയാണ്. എം ടി ആവർത്തിച്ച് ‘നോ’ പറയുമ്പോഴും ‘അങ്ങനെയൊന്നും ഇല്ലെന്നും ഉടൻ രണ്ടാമൂഴത്തിന്റെ വർക്ക് തുടങ്ങുമെന്നുമാണ്’ ശ്രീകുമാർ പറയുന്നത്.
ഒടിയനിലെ നായിക മഞ്ജു തന്നെയാണ് രണ്ടാമൂഴത്തിലേയും നായിക. മഞ്ജു വാര്യരെ തന്നെയാണ് ശ്രീകുമാർ തെരഞ്ഞെടുത്തത്. എന്നാൽ, മഞ്ജുവിൽ നിന്നും അകന്ന് മറ്റൊരു നായികയെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ. ഒടിയന്റെ റിലീസിനു ശേഷം മഞ്ജുവുമായി അത്ര രസത്തിലല്ല സംവിധായകനുള്ളത്.
എന്നാൽ, മഞ്ജുവിനെ മാറ്റാനാണ് ശ്രീകുമാറിന്റെ ഉദ്ദേശമെന്നാണ് റിപ്പോർട്ട്. എം ടിയുടെ മനസ്സിലെ നായിക മഞ്ജു തന്നെയാണെന്നാണ് റിപ്പോർട്ട്. മലയാളത്തിലെ മികച്ച അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു. മഞ്ജുവിനെ മാറ്റി പകരം മറ്റൊരു നായികയെ കാസ്റ്റ് ചെയ്യാനാണോ സംവിധായകന്റെ ഉദ്ദേശമെന്ന് ഫാൻസ് ചോദിക്കുന്നുണ്ട്.