മയക്കുമരുന്നിനുള്ള പണം കണ്ടെത്തിയിരുന്നത് അനാശാസ്യത്തിലൂടെ? സീരിയൽ നടി അശ്വതിയുടെ കെട്ടഴിഞ്ഞ ജീവിതമിങ്ങനെ

അപർണ| Last Modified ബുധന്‍, 19 ഡിസം‌ബര്‍ 2018 (10:20 IST)
കൊച്ചിയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടിയുടെ ജീവിതം കുത്തഴിഞ്ഞതായിരുന്നുവെന്ന് വെളിപ്പെടുത്തലിൽ. അനാശാസ്യത്തിലൂടെയാണ് ലഹരിക്കുള്ള പണം കണ്ടെത്തുന്നതെന്നാണ് ഇവരുടെ ഫോൺ പരിശോധിച്ച പോലീസ് കണ്ടെത്തിയത്.

നടിയ്ക്ക് അന്തര്‍സംസ്ഥാന മയ്ക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കൊച്ചിയിലെ ഫ്‌ളാറ്റില്‍നിന്ന്ന്ന് കഴിഞ്ഞ ദിവസമാണ് നടി അശ്വതി ബാബുവിനെയും ഡ്രൈവര്‍ ബിനോയെയും തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.

നടിയുടെ ഫ്‌ളാറ്റില്‍ അതീവരഹസ്യമായി ലഹരിമരുന്ന് ഉപയോഗവും മയക്കുമരുന്ന് പാര്‍ട്ടികളും നടക്കുന്നുണ്ടെന്ന് പോലീസിന് സീരിയൽ രംഗത്ത് നിന്നും തന്നെ വിവരം ലഭിച്ചിരുന്നു. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്ന പേരിലാണ് പെണ്‍വാണിഭം നടത്തി വന്നതെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരുന്നതേയുള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :