1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Why Mohanlal always choosing Manju?

ഒടിയൻ, ലൂസിഫർ, മരയ്‌ക്കാർ; എന്തുകൊണ്ട് മോഹൻലാൽ മഞ്ജുവിനെ മാത്രം നായികയായി തിരഞ്ഞെടുക്കുന്നു?

ഒടിയൻ, ലൂസിഫർ, മരയ്‌ക്കാർ; എന്തുകൊണ്ട് മോഹൻലാൽ മഞ്ജുവിനെ മാത്രം നായികയായി തിരഞ്ഞെടുക്കുന്നു?

ഒടിയൻ
നീണ്ട ഇടവേളയ്‌ക്ക് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പർസ്‌റ്റാർ തിരിച്ചുവന്നത് കൈ നിറയെ ചിത്രങ്ങളുമായാണ്. ഇതിൽ കൂടുതലും സൂപ്പർ സ്‌റ്റാർ മോഹൻലാലിന്റെ കൂടെയുള്ളതാണ്. മഞ്ജുവിന്റെ അഭിനയ മികവ് കൊണ്ട് ഏതൊരു വേഷവും മികച്ചതാക്കാൻ ആ നടിക്ക് കഴിയും.
 
ഇതുതന്നെയാണ് മഞ്ജുവിനെ നായികയാക്കാൻ മോഹൻലാലും തയ്യാറാകുന്നത്. സംവിധായകനേപോലെ മോഹൻലാലും മഞ്ജുവിന്റെ അഭിനയത്തിൽ തൃപ്‌തനാണ് എന്നുതന്നെ പറയാം. നീണ്ട പതിനാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ ഏറ്റവും കൂടുതൽ പെയർ ആയി അഭിനയിച്ചതും മോഹൻലാലിന്റെ കൂടെതന്നെയാണ്.
 
അടുത്തിടെ റിലീസായ ഒടിയൻ ഇനി വരാനിരിക്കുന്ന ലൂസിഫർ, മരയ്‌ക്കാർ ഒരു അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലെല്ലാം മഞ്ജു ഉണ്ട്. അതുപോലെ തന്നെ രണ്ടാമൂഴത്തിന്റെ പ്രഖ്യാപനത്തിലും മഞ്ജുവിന് പ്രതീക്ഷയുണ്ട്. ഇപ്പോൾ പ്രതിസന്ധി നേരിടുന്ന ചിത്രത്തിൽ ദ്രൗപതിയായി മഞ്ജു ഉണ്ടായിരിക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു.
 
ഇനിയും ഈ കൂട്ടുകെട്ടിൽ ചിത്രങ്ങൾ ഉണ്ടാകണം എന്നുതന്നെയാണ് ആരാധകരുടേയും ആഗ്രഹം.
About Writer
Rijisha M.
അടുത്ത ലേഖനം
2020ൽ മരയ്‌ക്കാർ എത്തും, ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നത് നൂറ് ദിവസം നീണ്ടുനിൽക്കുന്ന ഒറ്റ ഷെഡ്യൂളിൽ!