സീതയുടെ ഇന്ദ്രൻ തിരിച്ച് വരുന്നു, പക്ഷേ അത് ഷാനവാസ് അല്ല?!

അപർണ| Last Modified ബുധന്‍, 19 ഡിസം‌ബര്‍ 2018 (11:07 IST)
ഫ്ലവേഴ്സ് ചാനലിലെ പ്രേക്ഷകജനപ്രീതി നേടിയ സീരിയൽ ആണ് സീത. പ്രിയതാരങ്ങളായ ഷാനവാസും സ്വാസികയും നായികാനായകന്‍മാരായെത്തുന്ന പരമ്പരയാണ് സീത. പരമ്പരയിലെ നായകനായ ഇന്ദ്രനെ അവതരിപ്പിക്കുന്നത് ഷാനവാസ് ആണ്.

എന്നാൽ, സീരിയലിൽ ഇതിനോടകം മരിച്ചു കഴിഞ്ഞു. ഇന്ദ്രനേയും സീതയെയും ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഇത് താങ്ങാനായിട്ടില്ല. ഇപ്പോഴിതാ, ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ദ്രൻ തിരികെ വരുന്നു. ഇന്ദ്രനെ കൊന്നതോടെ സീരിയൽ കാണില്ലെന്ന് വരെ ഷാനവാസിന്റെ ഫാൻസ് പറഞ്ഞു കഴിഞ്ഞു.

ഈ അവസരത്തിലാണ് ഇന്ദ്രനെ തിരികെ കൊണ്ടുവാരാൻ പോകുന്നത്. എന്നാൽ, വരുന്നത് ഷാനവാസ് അല്ലെന്നും മറ്റൊരു നടനാണെന്നുമാണ് റിപ്പോർട്ടുകൾ. ഷാനവാസിനെ കാത്തിരിക്കുന്ന ആരാധകർക്ക് ഇത് എങ്ങനെ ഉൾക്കൊള്ളാൻ ആകുമെന്ന് കണ്ടറിയാം.

ഒരു പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെ ചെയ്തതെന്നും ഇന്ദ്രൻ മറ്റൊരു പ്രധാനപ്പെട്ട അവസരത്തിൽ തിരികെ വരുമെന്നും സംവിധായകൻ ഗിരീഷ് കോന്നി പറഞ്ഞിരുന്നു. മനസ്സറിയാത്ത കാര്യങ്ങൾക്ക് താൻ ക്രൂശിക്കപ്പെട്ടുവെന്നും ഒരാൾ കാരണമുണ്ടായ തെറ്റിദ്ധാരണയിൽ താൻ ആണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും സീരിയലിൽ നിന്നും പുറത്തായെന്നും ഷാനവാസ് വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :