വമ്പൻ സ്രാവിനെ വേട്ടയാടി തിമിംഗലങ്ങൾ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 10 ഫെബ്രുവരി 2020 (20:13 IST)
കടലിന് നടുവിൽ ഇരപിടിയ്ക്കാനെത്തിയ കൂറ്റൻ ശ്രാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കൊലയാളി തിമിംഗലങ്ങളുടെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമവുകയാണ്. സൗത്ത് ആഫ്രികയിലെ കേപ് ടൗണിൽനിന്നും 250 മൈൽ അകലെ സമുദ്രത്തിൽ വിനോദ സഞ്ചാരത്തിന് ബോട്ടിലെത്തിയവരാണ് ഈ അപൂർവ കാഴ്ച കണ്ടത്.

3.5 മീറ്ററോളം വരുന്ന സ്രാവിനെയാണ് തിമിംഗലങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷപ്പെടാനായി ഓരോ സൈഡിലേയ്ക്ക് തിരിയുമ്പോഴും തിമിംഗലങ്ങൾ കെണിയൊരുക്കി. രക്ഷപ്പെടാനായി ഒടുവിൽ ബോട്ടിന്റെ സമിപത്തേക്ക് സ്രാവ് എത്തിയെങ്കിലും അവിടെയും എത്തി തിമിംഗലങ്ങൾ സ്രാവിനെ അക്രമിക്കുന്നുണ്ട്.

തിമിംഗലങ്ങളുടെ ആക്രമണത്തെ തുടർന്ന് സ്രാവിന് വാൽ നഷ്ടമായി, സ്രാവിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് വീഡിയോയിൽ വ്യക്തമല്ല. വിനോദ സഞ്ചരികളുടെ ഗൈഡായിരുന്ന ഡൊനാവക് സ്മിത്ത് ആണ് ഈ വീഡിയോ പകർത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ തിമിംഗലങ്ങളുടെ ആക്രമണത്തിൽ സ്രാവുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :