സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്: നടി ലീന മരിയ പോളിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ്

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 10 ഫെബ്രുവരി 2020 (20:44 IST)
ഉദ്യോഗസ്ഥർ ചമഞ്ഞ് ഹൈദെരാബാദ് വ്യവസായി സാംവശിവ രാവുവിൽനിന്നും പണം തട്ടാൻ ശ്രമിച്ച കേസിൽ നടി ലീന മരിയ പോളിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എത്താത്തതിനെ തുടർന്നാണ് സിബിഐയുടെ നടപടി. ലീനയുടെ ജീവനക്കാരൻ അർച്ചിതിനെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സിബഐ കേസിൽ പ്രതിയായ സാംവശിവ റാവുവുനെ കേസിൽനിന്നും ഒഴിവാക്കം എന്ന് വാഗ്ദാനം ചെയ്ത് കോടികൾ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇതിനായി സിബിഐയുടെ ഡൽഹി ഓഫീസ് നമ്പർ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതികൾ ദുരുപയോഗം ചെയ്തു.

ലീന മരിയ പോളും അർച്ചിതും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത് എന്ന് കേസിൽ അറസ്റ്റിലായ മണിവർണൻ റെഡ്ഡി, മധുര സ്വദേശി സെൽവം രാമരാജ് എന്നിവർ മൊഴി നൽകിയിരുന്നു. മൊബൈൽ നമ്പരുകൾ ഉൾപ്പടെയുള്ള നിർണായക തെളിവുകൾ ലഭിച്ചതോടെ ലീനയുടെ കൊച്ചിയിലെയും ചെന്നൈയൊലെയും ബ്യൂട്ടി പർലറിലും വീട്ടിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.

അറസ്റ്റ് ഭയന്ന് ലീന ഒളിവിലാണ് എന്നാണ് വിവരം. സമനമായ തട്ടിപ് കേസിൽ നേരത്തെയും അറസ്റ്റിലായിട്ടുണ്ട്. കൊച്ചിയിലെ ലീനയുടേ ബ്യുട്ടി പാർലറിൽ നടത്ത വെടിവപ്പ് കേസിൽ അധോലോക ഭീകരൻ രവി പൂജാരിയുടെ സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :