കൊടുങ്കാറ്റിൽ വിമാനം റോക്കറ്റുപോലെ പറന്നു, രണ്ടുമണിക്കൂർ നേരത്തെ ലണ്ടനിലെത്തി !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 10 ഫെബ്രുവരി 2020 (18:15 IST)
ഏഴു വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് യുകെയിലും യൂറോപ്പിലും വീശിയടിക്കുന്നത് എന്നാൽ സിയര കൊടുങ്കാറ്റിനെ ലണ്ടനിലേയ്ക്കുള്ള യാത്രായിൽ പ്രയോചനപ്പെടുത്തി റെക്കോർഡ് സ്ഥാപിച്ചിരിയ്ക്കുകയാണ് ബ്രിട്ടീഷ് എയർവെയ്സ് വിമാനങ്ങൾ. കാറ്റിന്റെ വേഗതയും ഗതിയും പ്രയോജനപ്പെട്ടതോടെ 1,290 കിലോമീറ്റർ വേഗതയിലാണ് ശനിയാഴ്ച ന്യൂയോർക്കിൽനിന്നും ഹിത്രുവിലേയ്ക്ക് പുറപ്പെട്ട വിമാനം പറന്നത്.


ഇതോടെ 4.56 മണിക്കൂറുകൾ കൊണ്ട് ഹീത്രു വിമാനത്തവളത്തിൽ ബ്രിട്ടീഷ് എയർവേയ്സിന്റെ ബോയിങ് 747 വിമാനം ലാൻഡ് ചെയ്തതു. സാധാരണ ഏഴുമണിക്കൂർ വേണ്ട ഇടത്താണ് ഇത്. ഏറ്റവും വേഗത്തിൽ ലാക്ഷ്യസ്ഥാനത്തെത്തി ഈ വിമാനം റെക്കോർഡിട്ടു. രണ്ട് മണിക്കൂറാണ് യാത്രസമയത്തിൽ കുറവ് വന്നത്.

ഈ വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ വീർജിൻ അറ്റ്ലാൻഡിക് കമ്പനിയുടെ വിമാനം ഒരുമിനിറ്റ് മാത്രം വൈകി ഹീത്രുവിൽ ലാൻഡ് ചെയ്തു. ഞായറഴ്ച ഇതേ കമ്പനിയുടെ മറ്റൊരു വിമാനവും സമാനമായ രീതിയിൽ ലാൻഡ് ചെയ്തിരുന്നു. എന്നാൽ തിരിച്ച് ന്യൂയോർക്കിലേക്കുള്ള യാത്ര വിമാനങ്ങളെ സംബന്ധിച്ചിടത്തോല ശ്രമകരമാണ് കാറ്റിനെതിരെ സഞ്ചരിച്ച് ന്യുയോർക്കിലെത്താൻ രണ്ട് മണിക്കൂറോളം അധികം സമയമെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :