എമ്പുരാനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പൃഥ്വി !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 10 ഫെബ്രുവരി 2020 (15:51 IST)
മലയാളികൾ അഘോഷമാക്കി മാറ്റിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം. മോഹലാലിന്റെ ഒരു മാസ് കഥാപാത്രം പ്രേക്ഷകർക്ക് സമ്മാനിച്ചു. 200 കൊടി ക്ലബിൽ ഇടംപിടിക്കുക്യും ചെയ്തു. ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു എന്ന് കേട്ടതോട ആരാധകരുടെ ആവേഷം കൊടുമുടിയിലെത്തി. ഇപ്പോഴിതാ സിനിമയെ കുറിച്ച ആരാധകരുടെ പ്രതീക്ഷ ഉയർത്തുന്ന വെളിപ്പെടുത്തൽ നടത്ത്യിരിയ്ക്കുകയാണ് പൃഥ്വിരാജ്.

ലൂസിഫര്‍ ചെയ്തതിലും കൂടുതല്‍ പണം എമ്പുരാന്‍ ഒരുക്കാൻ വേണ്ടിവരും എന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയിരിയ്ക്കുന്നത്. 'മുരളി ചിത്രത്തിന്റെ ഒരു ആശയം പറഞ്ഞപ്പോള്‍, നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിനോടാണ് ഇതിന്റെ വലുപ്പം പറയുന്നത്. എന്നാല്‍ ആ സമയത്ത് മലയാളസിനിമയുടെ അന്തരീക്ഷം മാറിയിരുന്നു. ദിലീഷും ശ്യാമും മധുവും ലിജോയും പോലുളള പ്രഗത്ഭരായ ഫിലിം മേക്കേര്‍സ് വന്ന്, റിയലിസം അടിസ്ഥാനമാക്കുന്ന സിനിമകളാണ് ഇവിടെ മലയാളപ്രേക്ഷകര്‍ക്ക് ഇഷ്ടം എന്ന അന്തരീക്ഷം നിലനിന്നിരുന്നു.

അങ്ങനെയുള്ള സാഹചര്യത്തിലാണ് ഒരു മെയിന്‍സ്ട്രീം മാസ് സിനിമയുമായി ഞാന്‍ വരുന്നത്. എന്റെ കൈയ്യിൽ വേറെയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള എന്നെ വിശ്വസിച്ച്‌ ഇത്രയും വലിയ സിനിമയെടുക്കാന്‍ കൂടെ നിന്ന നിര്‍മാതാവിന് അവകാശപ്പെട്ടതാണ് ലൂസിഫറിന്റെ വിജയം. ലൂസിഫറിന്റെ ഷൂട്ട് തുടങ്ങി റിലീസ് വരെ ഞാന്‍ ആവശ്യപ്പെട്ട ഒരു സാധനം പോലും കിട്ടാതിരുന്നിട്ടില്ല. അതൊരു ഫിലിം മേക്കറിനു കിട്ടുന്ന വലിയ ഭാഗ്യമാണ് പൃഥ്വിരാജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :