അനുബന്ധ വാര്ത്തകള്
- മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം
- പ്രണയിച്ചതിന് കുടുംബത്തിന്റെ ക്രൂര പ്രതികാരം: കമിതാക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കത്തിച്ചു
- സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും: അറിയേണ്ട കാര്യങ്ങൾ ഇവ
- ധോണിയുടെ മകളെ ആക്രമിയ്ക്കുമെന്ന് ഭീഷണി, 16 കാരൻ അറസ്റ്റിൽ
- വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ ബലം പരിശോധിയ്ക്കാൻ വിജിലൻസ്
നടി ഖുശ്ബു ഡൽഹിയിൽ: കോൺഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് എന്ന് സൂചന
ചെന്നൈ: നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ഖുഷ്ബു തിങ്കളാഴ്ച ബിജെപിയിൽ അഗത്വം സ്വീകരിയ്ക്കും എന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരം നിലവിൽ ഡൽഹിയിലാണ് ഉള്ളത്. ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് ഡൽഹിയിൽ എത്തിയത് എന്നും ഇന്ന് ദേശീയ അധ്യക്ഷന്റെ സാനിധ്യത്തിലായിരിയ്ക്കും ബിജെപിയിൽ ചേരുക എന്നുമാണ് റിപ്പോർട്ടുകൾ.
അത്യാവശ്യ കാര്യങ്ങൾക്കാണ് ഡൽഹിയിൽ പോകുന്നത് എന്നും ഇപ്പോൾ പ്രതികരിയ്ക്കാനില്ല എന്നുമായിരുന്നു ചെന്നൈയിൽ ഖുഷ്ബു പ്രതികരിച്ചത്. ബിജെപിയിൽ ചേർന്നേക്കും എന്ന റിപ്പോർട്ടുകൾ നേരത്തെ ഖുഷ്ബു തള്ളിയിരുന്നു. ലോക്സഭ തെരെഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ ഉൾപ്പടെ ഖുഷ്ബുവിന് കോൺഗ്രസിനോട് അതൃപ്തി ഉണ്ടായിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെ അംഗീകരിച്ച് ട്വീറ്റ് ചെയ്തത് മുതൽ ഖുഷ്ബു കോൺഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങൾ ശക്തമായീരുന്നു.