1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum covid news

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത് 11720; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 797 പേര്‍ക്ക്

Covid
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11720 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 797 പേര്‍ക്കാണ്. ഇന്നലെ 1200 പേര്‍ രോഗമുക്തരായിട്ടുണ്ട്. 
 
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 633 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 150 പേരുടെ ഉറവിടം വ്യക്തമല്ല. 10 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. പാല്‍കുളങ്ങര സ്വദേശിനി മീനകുമാരി(68), പൂജപ്പുര സ്വദേശി പീരു മുഹമ്മദ്(84) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
അടുത്ത ലേഖനം
നടി ഖുശ്ബു ഡൽഹിയിൽ: കോൺഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് എന്ന് സൂചന