Last Updated:
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (16:07 IST)
അന്താരാഷ്ട്ര തലത്തിൽ നിക്ഷേപരെ ആകർഷിക്കുന്നതിനായി പാകിസ്ഥാനിലെ സർഹദ് സർഹദ് ചേമ്പർ ഓഫ് കൊമേസ് നടത്തിയ ഒരു പരിപാടിയാണ് ട്വിറ്ററിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. നിക്ഷേപകരെ ആകർഷികാൻ ചേമ്പർ ഓഫ് കൊമേഴ്സ് നടത്തിയ പരിപാടിയുടെ പ്രധാന ആകർഷണം ബെല്ലി ഡാൻസ് ആയിരുന്നു എന്നതാണ് കാര്യം.
സെപ്തംബർ നാലുമുതൽ എട്ടുവരെ അസർബെയ്ജാൻ തലസ്ഥാനാമായ ബാക്കുവിൽ നടന്ന പരിപാടിയാണ് വലിയ വിമർഷനങ്ങൾക്ക് കാരണമായിരിക്കുന്നത്. പരിപാടിയിലെ ബെല്ലി ഡാൻസിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലാകെ തരംഗമായി. നിക്ഷേപകരെ ആകാർഷിക്കാൻ ബല്ലി ഡാൻസ് സംഘടിപ്പിച്ച പരിപാാടിക്കെതിരെ പാകിസ്ഥാനിലെ മാധ്യമങ്ങൾ തന്നെ രംഗത്തുവന്നു.