അനുബന്ധ വാര്‍ത്തകള്‍
- പെരിയാർ കരകവിയാൻ സാധ്യത; ഗ്രീൻ അലർട്ടിനു പിന്നാലെ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നു
- ഇടുക്കി ഡാം ജലനിരപ്പ് 2394.64 അടി, ‘ഓറഞ്ച് അലേര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി 0.36 അടിമാത്രം
- നിറഞ്ഞു തുളുമ്പി ഇടുക്കി ഡാം; ജലനിരപ്പ് 2394.58 അടി, ‘ഓറഞ്ച് അലേര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി 0.42 അടിമാത്രം
- ഇടുക്കി ജലനിരപ്പ് 2394 അടി; ഒരടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്
- ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2393.78 അടി; രണ്ടടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്', 2400 അടി എത്തുന്നതിന് മുമ്പായി ഡാം തുറക്കും
ഇടുക്കി ഡാം ജലനിരപ്പ് ഉയരുന്നു, ‘ഓറഞ്ച് അലേര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി 0.3 അടിമാത്രം
ഇടുക്കി ഡാം ജലനിരപ്പ് ഉയരുന്നു, ‘ഓറഞ്ച് അലേര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി 0.3 അടിമാത്രം
മഴ ശക്തമായതിനെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2394.70 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിക്കാൻ ഇനി വെറും 0.3 അടി മാത്രം മതി. 2395 അടിയെത്തുമ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും കെഎസ്ഇബി അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്യും. ജലനിരപ്പ് 2399 അടിയാകുമ്പോൾ (റെഡ് അലർട്ട്) നൽകും.
ജലനിരപ്പ് 2395 അടി എത്തിയാൽ കെ എസ് ഇ ബി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നത് ഈ സമയത്താണ്. ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചതിനു ശേഷമുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണു തീരുമാനം.
അതേസമയം, ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിനു മുന്നോടിയായി നാളെ ട്രയൽ റൺ നടത്താൻ കെഎസ്ഇബി തീരുമാനിച്ചു. നാലു മണിക്കൂർവരെ ട്രയൽ റൺ നീളും. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്താനാണു തീരുമാനം.