ലോക്ക് ഡൗൺ; വീട്ടിലെത്താൻ മൃതദേഹമായി അഭിനയിച്ചു, പൊക്കി പൊലീസ്

അനു മുരളി| Last Modified ബുധന്‍, 1 ഏപ്രില്‍ 2020 (14:17 IST)
ലോക്ക് ഡൗണിലാണ് രാജ്യം ഒന്നടങ്കം. അത്യാവശ്യങ്ങൾക്കല്ലാതെ വീടിനു വെളിയിലിറങ്ങുന്നവരെ പൊലീസ് കൈകാര്യം ചെയ്യുന്നുണ്ട്. അത്തരത്തിൽ പൊലീസിനെ പറ്റിച്ച് വീട്ടിലെത്താൻ ശ്രമിച്ചയാല് പിടിയിൽ. വീട്ടിലെത്തിപ്പെടാൻ മൃതദേഹമായി അഭിനയിക്കുകയായിരുന്നു ഇയാൾ.

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഹക്കിം ദിൻ എന്ന വ്യക്തിയാണ് മരണനാടകം കളിച്ച് പൊലീസ് പിടിയിലായത്. ജോലി ചെയ്യുന്ന പ്രദേശത്ത് കഴിഞ്ഞയാഴ്ച ഒരു അപകടത്തിൽ പെടുകയും തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റാവുകയും ചെയ്ത ഇയാൾ ഡിസ്ചാർജ് ആയപ്പോഴേക്കും രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

വീട്ടിലെത്താൻ മറ്റ് വഴികളൊന്നും ഇല്ലാതായതോടെ മൂന്ന് പേരുടെ സഹായത്തോടെ വ്യാജ മരണസർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ആംബുലൻസിൽ വീട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. എന്നാൽ, വഴിമധ്യേ പൊലീസ് പരിശോധനയിൽ ഇവർ കുടുങ്ങി. മൃതദേഹത്തിനു ജീവനുണ്ടെന്ന് കണ്ടെത്തിയ പൊലീസ് ഇവരെ പിടികൂടി ക്വറൈന്റീനിലാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :