1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Newborn Baby named lockdown in UP

പ്രധാനമന്ത്രിയോടുള്ള നന്ദി സൂചകമായി നവജാത ശിശുവിന് ലോക്ക്ഡൗൺ എന്ന് പേരിട്ട് മാതാപിതാക്കൾ

പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദിസൂചകമായി നവജാതശിശുവിന് ലോക്ക്ഡൗൺ എന്ന് പേരിട്ട് മാതാപിതാക്കൾ.ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് ഈ സംഭവം ഉണ്ടായത്.സ്വന്തം താത്പര്യങ്ങൾക്കുപരിയായി ദേശീയതാത്പര്യത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കാനായാണ് കുഞ്ഞിന് ഈ പേരുനൽകിയതെന്ന് പിതാവ് പവൻ പറയുന്നു.
 
രാജ്യത്ത് ലോക്ക്ഡൗൺ പുരോഗമിക്കുന്നതിനിടയിലാണ് അവൻ ജനിച്ചത്. ജനങ്ങളെ രക്ഷിക്കുന്നതിനായി രാജ്യത്ത് മുഴുവനായും ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദി സൂചകമായാണ് ഈ പേര് നൽകിയത്. ദേശീയ താത്പര്യം സംരക്ഷിക്കാനാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതിനാല്‍ കുട്ടിക്കും ലോക്ക്ഡൗൺ എന്ന് തന്നെ പേരിടാൻ തീരുമാനിക്കുകയായിരുന്നു-പവൻ പറഞ്ഞു.
 
ലോക്ക്ഡൗൺ ആയതിനാൽ ബന്ധുക്കളുൾപ്പടെ അരോടും വീട്ടിലേക്ക് വരരുതെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കുട്ടി ജനിച്ചതിന്റെ ആഘോഷപരിപാടികൾ ലോക്ക്ഡൗൺ കഴിഞ്ഞതിന് ശേഷമെ നടത്തുകയുള്ളൂവെന്നും പവൻ പറഞ്ഞു.
അടുത്ത ലേഖനം
ജീവനക്കാർ ഒരു മാസത്തെ ശമ്പളം നിർബ്ബന്ധമായും നൽകണം: സാലറി ചാലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം