അഭിറാം മനോഹർ|
Last Modified ബുധന്‍, 1 ഏപ്രില്‍ 2020 (12:18 IST)
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബ്രസീലിലെ ചരിത്ര പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയം കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നു. സ്റ്റേഡിയത്തിന്റെ കാർ പാർക്കിങ്ങ് ഏരിയയിലാണ് 400 ബെഡ് സൗകര്യമുള്ളാ താത്‌കാലിക ആശുപത്രി ഒരുങ്ങുന്നത്.അതേസമയം അമേരിക്കയിലും രോഗബാധ ശക്തമായ സാഹചര്യത്തിൽ യുഎസ് ഓപ്പണ്‍ ടെന്നിസ് സ്റ്റേഡിയവും കൊവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
350 കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രിയായി ന്യൂയോര്‍ക്കിലെ നാഷണല്‍ ടെന്നിസ് സെന്ററിനെ മാറ്റുമെന്ന്
യുഎസ് ഓപ്പൺ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള ഭക്ഷണപ്പൊതികള്‍ തയ്യാറാക്കാന്‍ പ്രത്യേക ഇടവും ഇവിടെ ഒരുക്കും.