കുറഞ്ഞ വരുമാനമുള്ളവരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കുമോ?

സാലറി ചലഞ്ച്, കോവിഡ് 19, കൊവിഡ് 19, ലോക്‍ഡൌണ്‍, കൊറോണ വൈറസ്, പിണറായി വിജയന്‍, Salary Challenge, Covid 19, Coronavirus, Lockdown, Pinarayi Vijayan
കൊച്ചി| സുബിന്‍ ജോഷി| Last Modified ബുധന്‍, 1 ഏപ്രില്‍ 2020 (14:12 IST)
കൊറോണവൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് സാലറി ചലഞ്ച് വഴി പണം കണ്ടെത്താനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ആശങ്കയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. കുറഞ്ഞ വരുമാനമുള്ളവരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന നിലപാടിലാണ് സര്‍ക്കാരെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു വ്യക്തത വന്നിട്ടില്ല.

തെലങ്കാനയിലെയും ആന്ധ്രയിലെയും സര്‍ക്കാരുകള്‍ ചെയ്യുന്നതുപോലെ നിര്‍ബന്ധിതമായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് സാലറി ഈടാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിക്കില്ലെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത ഈടാക്കലില്‍ വിജയിച്ചാല്‍ കേരളവും ആ വഴി നീങ്ങിയേക്കും.

ഒരു ലക്ഷം രൂപ വീതമാണ് മന്ത്രിമാര്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്. അതേസമയം, ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശിക അനുവദിച്ചശേഷം ആ തുകയില്‍ നല്ലൊരു പങ്ക് സാലറി ചലഞ്ചായി വാങ്ങിയെടുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :