1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. EP Jayarajan Speech

'തഴമ്പാണ് വില്ലൻ'; തെങ്ങ് കയറാൻ ആളെ കിട്ടാത്തതിന് കാരണം കണ്ടെത്തി മന്ത്രി ഇ പി ജയരാജൻ

സൗന്ദര്യ ശാസ്ത്രമാണ് തെങ്ങ് കയറ്റത്തിൽ നിന്ന് യുവാക്കളെ പിൻതിരിപ്പിക്കുന്നതെന്നാണ് മന്ത്രിയുടെ കണ്ടുപിടുത്തം.

EP Jayarajan
പുതിയ തലമുറയിൽ ആരും തെങ്ങ് കയറ്റം ഉപജീവനമാക്കാത്തതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് വ്യവസായമന്ത്രി ഇ പി ജയരാജൻ. സൗന്ദര്യ ശാസ്ത്രമാണ് തെങ്ങ് കയറ്റത്തിൽ നിന്ന് യുവാക്കളെ പിൻതിരിപ്പിക്കുന്നതെന്നാണ് മന്ത്രിയുടെ കണ്ടുപിടുത്തം. 
 
സൗന്ദര്യം പോകുമോയെന്ന് ഭയന്ന് യുവാക്കൾ ഈ തൊഴിൽ മേഖല വിട്ടൊഴിയുന്നുവെന്നാണ് മന്ത്രിയുടെ വാദം. തെങ്ങുകയറ്റക്കാർക്ക് കൈകാലുകളിൽ തഴമ്പ് ഉണ്ടാകും.ഇത്തരക്കാരെ വിവാഹം ചെയ്യാൻ പെൺകുട്ടികൾ ആഗ്രഹിക്കില്ല. ഇത് ഭയന്നാണത്രേ യുവാക്കൾ തെങ്ങ് കയറാത്തത്.
 
About Writer
തുമ്പി ഏബ്രഹാം
അടുത്ത ലേഖനം
ടിക്‌ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി 16 കാരി ചെന്നൈയിൽ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !