ക്ഷേത്രത്തിൽ നാളികേരം ഉടയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

തിങ്കള്‍, 18 നവം‌ബര്‍ 2019 (15:55 IST)

ദൈവാനുഗ്രഹം വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. ദൈവത്തെ പ്രീതിപ്പെടുത്താൻ പലതരത്തിലുള്ള വഴിപാടുകൾ നടത്തുന്നവരുണ്ട്. അതിലൊന്നാണ് ക്ഷേത്രങ്ങളിൽ നാളികേരം ഉടയ്ക്കുക എന്നത്. കാര്യസാധ്യത്തിനായും ദോഷങ്ങൾ മാറാനുമാണ് പൊതുവേ നാളികേരം ഉടയ്ക്കുക. വിഘ്‌നങ്ങള്‍ അകറ്റി നല്ലത് സംഭവിക്കാനാണ് നാളികേരമുടയ്‌ക്കുന്നതെന്നാണ് വിശ്വാസം.
 
വിഘ്‌നങ്ങള്‍ അകറ്റാന്‍ ഗണങ്ങളുടെ അധിപനായ വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്താനാണ് നാളികേരമുടയ്‌ക്കുന്നത്.  ഗണപതിക്ക് മൂന്ന് കണ്ണുള്ള നാളികേരം അര്‍പ്പിക്കുന്നതിലൂടെ സകല വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാ‍ണ് വിശ്വാസം.
 
നാളികേരം ഒരിക്കല്‍ പൊട്ടിയില്ലെങ്കില്‍ അത് വീണ്ടും എടുത്ത് ഉടയ്ക്കരുത്. ഇക്കാര്യം അറിയാതെ പലരും ഈ പ്രവര്‍ത്തി ചെയ്യുന്നത് പതിവാണ്. ദോഷം മാത്രമാകും ഇതിലൂടെ ലഭിക്കുക എന്നാണ് പഴമക്കാര്‍ പറയുന്നത്. നാളികേരം പൊട്ടിയില്ലെങ്കില്‍ വേറെ വാങ്ങി വീണ്ടും ഉടയ്ക്കുന്നതാണ് ഉത്തമം.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :