തൊട്ടുമുന്നിൽ ചരക്ക് തീവണ്ടി, പാളത്തിൽ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികൻ !

Last Modified ശനി, 20 ജൂലൈ 2019 (17:49 IST)
റെയിൽപ്പാളം മുറിച്ച് കടക്കവെ അപകടത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വയോധികന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. കർണാടകയിലെ ഭഗൽകോട്ട് റെയിൽവേ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വയോധികൻ പാളം മുറിച്ചുകക്കുന്നതിനിടെ ചരക്ക് തീവണ്ടി വരുകയായിരുന്നു.

സുഹൃത്തുക്കൽക്കൊപ്പം റെയിൽവേപ്പാലം മുറിച്ചു കടക്കുകയായിരുന്നു വയോധികൻ. പെട്ടന്നാണ് ചരക്ക് തീവണ്ടീ പാളത്തിലൂടെ തൊട്ടടുത്തെത്തിയതായി വയോധികൻ തിരിച്ചറിയുന്നത്. ഉടൻ തന്നെ ഇദ്ദേഹം പാളത്തിലെ നടുവിലെ വിടവിൽ കമിഴ്ന്ന്
കിടക്കുകയായിരുന്നു. ഇതോടെ ഒരു പരിക്കുപോലും ഏൽക്കാതെ വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ടു, സംഭവത്തിന്റെ ദൃശ്യങ്ങൾ ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :