കാടിറങ്ങി നാട്ടുകാരുമായി ചങ്ങാത്തം കൂടി, ഇപ്പോൾ ഇരിട്ടിയിലെ സ്ഥിരതാമസക്കാരനാണ് ഈ ഹനുമാൻ കുരങ്ങ് !

Last Modified ശനി, 20 ജൂലൈ 2019 (15:04 IST)
ഹനുമാൻ കുറങ്ങുകൾ കാടുവിട്ട് അങ്ങനെ പുറത്തിറങ്ങാറില്ലാത്തവയാണ്. എന്നാൽ ഇരിട്ടിയിൽ ഇപ്പോൾ സ്ഥിര താമസക്കാരനായ ഒരു ഹനുമാൻ കുരങ്ങുണ്ട്. മാസങ്ങൾക്ക് മുൻപാണ് ഹനുമാൻ കുരങ്ങ് കാടിറങ്ങി ഇരിട്ടി എടക്കാനത്ത് എത്തുന്നത്. പിന്നീട് കാട്ടിലേക്ക് തിരികെ പോകാൻ കുരങ്ങ് കൂട്ടാക്കിയിട്ടില്ല.

ആദ്യമൊന്നും ആളുകളോട് അങ്ങനെ അടുത്ത് പെരുമാറിയിരുന്നില്ല എങ്കിലും പിന്നെ പ്രദേശവാസികളോട് ചങ്ങാത്തത്തിലായി ഹനുമാൻ കുരങ്ങ്. ഇപ്പോൾ പ്രദേശത്തെ വീടുകളിലെ നിത്യ സന്ദർശകനാണ് കുരങ്ങ്. സ്ത്രീകളോടും കുട്ടികളോടുമാണ് കൂടുതൽ കൂട്ട് എന്ന് പ്രദേശവസികൾ പറയുന്നു.

നാട്ടിൽനിന്നും പൂക്കളും ഇലകളും കായ്കളും എല്ലാം കണ്ടെത്തി ഭക്ഷിക്കും. വീടുകളിൽ എത്തുമ്പോൾ വീട്ടുകാർ നൽകുന്നതും കഴിക്കും. ഇടക്കൊക്കെ വീടുകളിൽനിന്നും കട്ടുതിന്നാറുണ്ടെങ്കിലും ആരും കുരങ്ങിനെ ഉപദ്രവിക്കാറില്ല. സന്ധ്യക്ക് നാമം ജപിക്കുന്നത് കേട്ടാൽ കുരങ്ങ് മുറ്റത്തെത്തും എന്നും പ്രദേശവാസികൾ പറയുന്നു. നാടും നാട്ടുകാരുമായി ഇണങ്ങി എടക്കാനത്ത് തന്നെ സ്ഥിരതാമസമാക്കിയിരിക്കുകയാണ് കുരങ്ങ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :