മീടൂ; മോഹൻലാലിന് പിന്നാലെ ദുൽഖറും

മീടൂ; മോഹൻലാലിന് പിന്നാലെ ദുൽഖറും

Rijisha M.| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (08:23 IST)
സിനിമാ ലോകത്ത് കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയാണ് മീടൂ ക്യാമ്പെയ്‌ൻ. ഇപ്പോൾ യൂത്ത് ഐക്കൺ മീടൂ ക്യാമ്പെയ്‌നിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. കൂട്ടായ അവബോധമാണ് ഇതിനെല്ലാം യഥാര്‍ത്ഥ പ്രതിവിധിയെന്നും, അവബോധവും കൂട്ടായ അവബോധവും സംഭവിക്കുന്നുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളും ഇന്റര്‍നെറ്റുമെല്ലാം വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. അമേരിക്കയിലും മറ്റ് പല സ്ഥലങ്ങളിലും ചിതറിക്കിടന്നിരുന്ന മീ ടൂ എന്ന വിപ്ലവം ഇന്ന് ഇന്ത്യയിലും എത്തിയിരിക്കുകയാണെന്നും, അത് വലിയ മാറ്റത്തിന് വഴി തെളിക്കുമെന്ന് പ്രതീക്ഷിക്കുന്നു വെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് മുമ്പ് മീടൂ ക്യാമ്പെയ്‌നെക്കുറിച്ച് പറഞ്ഞത് വൻവിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ആ സാഹചര്യത്തിലാണ് നിലപാടറിയിച്ച് ദുൽഖറും എത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :