ഒടിയൻ മോഹൻലാലിന് മാത്രം അവകാശപ്പെട്ടതല്ല, ഞെട്ടിക്കാൻ മമ്മൂട്ടിയും!

ഒടിയൻ മോഹൻലാലിന് മാത്രം അവകാശപ്പെട്ടതല്ല, ഞെട്ടിക്കാൻ മമ്മൂട്ടിയും!

Rijisha M.| Last Modified ചൊവ്വ, 4 ഡിസം‌ബര്‍ 2018 (09:28 IST)
മലയാളത്തിലെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയുമായാണ് അവതരിക്കുന്നത്‍. മലയാളത്തിന്റെ സൂപ്പർസ്‌റ്റാർ മോഹൽലാൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ഒടിയനാ'യി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരങ്ങുന്നത്. മലയാളത്തിൽ നിന്ന് മാത്രമല്ല മറ്റ് ഭാഷകളിൽ നിന്നും താരങ്ങൾ എത്തുന്നുണ്ട്.

ചിത്രത്തിൽ നായികയായെത്തുന്നത് മഞ്ജു വാര്യരാണ്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, നരേന്‍, നന്ദു, മനോജ് ജോഷി, കൈലാഷ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ‍. ഇവരെല്ലാം പ്രഥാനകഥാപാത്രങ്ങൾ തന്നെയാണെങ്കിലും ഒടിയൻ വ്യത്യസ്ഥനാവുന്നത് മറ്റ് മൂന്ന് താരങ്ങളിലൂടെയാണ്. മോഹൻലാലിനെ കൂടാതെയുള്ള മറ്റ് മൂന്ന് താരങ്ങളാണ് ചിത്രത്തിൽ തിളങ്ങാൻ പോകുന്നത്.

ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ശ്രീകുമാർ മേനോ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കിട്ട ഫോട്ടോയിലൂടെ അതിന് കൂടുതൽ വ്യക്തത വരികയാണ്. ചിത്രത്തിൽ ശബ്‌ദത്തിലൂടെ മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടായിരിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :