Rijisha M.|
Last Modified ചൊവ്വ, 4 ഡിസംബര്‍ 2018 (07:58 IST)
മികച്ച നിരവധി സിനിമകൾ സമ്മാനിച്ച വർഷമായിരുന്നു 2018. കണക്കുകൾ പ്രകാരം 147ഓളം സിനിമകൾ പ്രദർശനത്തിന് എത്തിയിട്ടുണ്ട്. എനി ഡിസംബർ മാസം കഴിയുമ്പോഴേക്കും അതിന്റെ എണ്ണം കൂടുകയേ ഉള്ളൂ. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താര രാജാക്കന്മാരുടെ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ചിത്രങ്ങളും ഇവയിൽ ഉണ്ടായിരുന്നു.
കലാമൂല്യമുള്ള സിനിമകളും ബിഗ് ബജറ്റിലൊരുക്കിയ സിനിമകളും അക്കൂട്ടത്തില്‍ ഉണ്ടെങ്കിലും ബോക്‌സോഫീസില്‍ തിളങ്ങിയത് വളരെ അപൂര്‍വ്വം ചില സിനിമകളായിരുന്നു. ശരിക്കും 2018 മികച്ചതാക്കിയത് ആരൊക്കെയാണ്? മറ്റാർക്കും തകർക്കാൻ പറ്റാത്ത മികച്ച പ്രകടനം കാഴ്‌ചവെച്ച രണ്ട് ചിത്രങ്ങളായിരുന്നു ഇക്കയുടെ അബ്രഹാമിന്റെ സന്തതികളും നിവിന്റെ കായംകുളം കൊച്ചുണ്ണിയും.
2018ലെ ചിത്രങ്ങൾ മൊത്തമായി നോക്കിയാൽ ഈ രണ്ട് ചിത്രങ്ങൾ തന്നെയാണ് ഏറ്റവും മികച്ചത്. ലാലേട്ടന്റേതായി ഇറങ്ങിയ നീരാളി പ്രതീക്ഷിച്ചത്രയും ബോക്‌സോഫീസ് വിജയം നേടാനായില്ല. എന്നാൽ ഇനിവരാനിരിക്കുന്ന ഒടിയനിലാണ് എല്ലാവരുടേയും പ്രതീക്ഷ. ഒറ്റയടിക്ക് ഇക്കയുടേയും നിവിന്റേയും എല്ലാം റെക്കോർഡ് കാറ്റിൽ പറത്തുമോ എന്നാണ് ഇനി അറിയേണ്ടത്.