അനുബന്ധ വാര്‍ത്തകള്‍
- വെള്ളമിറങ്ങി, ചില ‘ഇഴജന്തുക്കളും’ പുറത്തിറങ്ങി തുടങ്ങി- ഷാന്റെ വാക്കുകൾക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ
- 'ഞാനുമുണ്ട് കൂടെ, ഇനി കരുതലോടെ നീങ്ങണം’- മമ്മൂട്ടിയുടെ വാക്കുകൾക്ക് കൈയ്യടിച്ച് കളക്ടർ ബ്രോ
- യുഎഇയുടെ 700 കോടിയുടെ ധനസഹായം സ്വീകരിച്ചേക്കില്ല; വില്ലനായത് യുപിഎ സര്‍ക്കാരിന്റെ കാലത്തെ നയം
- സംസ്ഥാനത്ത് ദേശീയപാതയിൽ 26 വരെ ടോൾ പിരിക്കില്ല
- വിശ്വാസത്തിന്റേയും ത്യാഗത്തിന്റേയും ബലിപെരുന്നാൾ; ഗൾഫിൽ ഇന്ന്, കേരളത്തിൽ നാളെ
'കൈവിടരുത്, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്'; കേരളത്തിന് ദുബായ് പൊലീസിന്റെ പിന്തുണ
'കൈവിടരുത്, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്'; കേരളത്തിന് ദുബായ് പൊലീസിന്റെ പിന്തുണ
കേരളത്തിന് പിന്തുണയുമായി ദുബായ് പൊലീസും. പ്രളയക്കെടുതിയിൽ വിറങ്ങലിച്ചുനിൽക്കുന്ന കേരള ജനതയെ കൈപിടിച്ചുയർത്താൻ 'നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്' എന്നുള്ള ദുബായ് പൊലീസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കഴിഞ്ഞ ദിവസം യുഎഇ പ്രഖ്യാപിച്ച 700 കോടി ധനസഹായത്തിന് പിന്നാലെയാണ് ദുബായ് പൊലീസിന്റെ കനിവും. ദുബായ് പൊലീസും യുഎഇ സര്‍ക്കാരും ചേര്‍ന്ന് നിര്‍മ്മിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ദുബായ് പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ അബ്ദുല്‍ അസീസിന്റെ മലയാളത്തിലുള്ള സന്ദേശവും വീഡിയോയിലുണ്ട്.