അനുബന്ധ വാര്‍ത്തകള്‍
- കേന്ദ്രം നൽകിയത് 600 കോടി, യുഎഇ 700 കോടി- കേരളം ഇന്ത്യയിൽ അല്ലേ?
- പ്രളയത്തെ നേരിടാൻ സംസ്ഥാന സർക്കാർ നടത്തിയത് മികച്ച ഏകോപനമെന്ന് ദക്ഷിണ കരസേന മേധാവി
- പ്രളയക്കെടുതിയിൽ കേരളം; ദുരിതാശ്വാസ സാധനങ്ങള്‍ക്ക് വന്‍ നികുതി ചുമത്തി കേന്ദ്രസര്‍ക്കാർ
- പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇതര സംസ്ഥാനതൊഴിലാളികൾക്കും സഹായങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം: മുഖ്യമന്ത്രി
- പ്രളയത്തിനിടയിലെ കല്യാണക്കാഴ്ച; നവവധുവിനേയും പൊക്കിയെടുത്ത് വീട്ടിലേക്കൊരു റൊമാന്റിക് എൻട്രി
വിശ്വാസത്തിന്റേയും ത്യാഗത്തിന്റേയും ബലിപെരുന്നാൾ; ഗൾഫിൽ ഇന്ന്, കേരളത്തിൽ നാളെ
വിശ്വാസത്തിന്റേയും ത്യാഗത്തിന്റേയും ബലിപെരുന്നാൾ; ഗൾഫിൽ ഇന്ന്, കേരളത്തിൽ നാളെ
ഗൾഫിൽ ഇന്ന് ബലി പെരുന്നാൾ. സൗദി അറേബ്യ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ് ഇന്ന് ബലിപെരുന്നാൾ ആഘോഷം നടക്കുന്നത്. അതേസമയം, മാസപ്പിറവി ദൃശ്യമാകാൻ വൈകിയതിനാൽ കേരളത്തിൽ നാളെയാണ് പെരുന്നാൾ.
ഇബ്രാഹിം നബി മകന് ഇസ്മായിലിനെ അള്ളാഹുവിന്റെ കല്‍പ്പന പ്രകാരം ബലി നല്കാന് തീരുമാനിച്ചു. എന്നാല്‍ ഇത് അള്ളാഹുവിന്റെ പരീക്ഷണം മാത്രമായിരുന്നു. ദൈവത്തിലുള്ള ഇബ്രാഹിം നബിയുടെ അചഞ്ചലമായ വിശ്വാസമാണു ബലിപെരുന്നാളിലൂടെ വിശ്വാസികള്‍ ഓര്‍മ്മിപ്പിക്കുന്നത്.
വലിയ പെരുന്നാള്‍ ബക്രീദ് എന്നീ പേരുകളിലും ബലിപെരുന്നാള്‍ അറിയപ്പെടുന്നു. അല്ലാഹുവിന്റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും ത്യജിക്കുവാന്‍ മനുഷ്യന് തയ്യാറാകുന്നതിന്റെ മഹത്തായ സൂചനയാകുന്നു ബക്രീദ്. പരിപൂര്‍ണ്ണമായ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ആഘോഷമാണ് ബക്രീദ്.