വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (10:15 IST)
മുംബൈ: നടി പൂനം പാണ്ഡെയുടെ പരാതിയെ തുടർന്ന് ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു. സാം ബോംബെയ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നും ഭീഷണിപ്പെടുത്തി എന്നും ചൂണ്ടിക്കാട്ടിയാണ് പൂനം ഭർത്താവിനെതിരെ പരാതി നൽകിയത്. തങ്ങൾ വിവാഹിതരായി എന്ന് വ്യക്തമാക്കി രണ്ടാഴ്ചകൾക്ക് മുൻപാണ് പൂനവും സാമും സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചത്.
ഒരു സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി ഗോവയിലാണ് ഇപ്പോഴുള്ളത് എന്നും അവിടെവച്ച് സാം ബോംബെ തന്നെ ലൈംഗികമായി പീഡിപ്പിയ്ക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നുമാണ് പൂനം പാണ്ഡെ പരാതി നൽകിയിരിയ്ക്കുന്നത്. ഇതോടെ സാം ബോബെയ്ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയൗമായിരുന്നു. വർഷങ്ങളായി ഇരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.