യുവാവിനെ അടിച്ച് കൊലപ്പെടുത്തിയത് കാമുകിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്; മൂന്നുപേർ അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (09:13 IST)
കൊച്ചി: വൈപ്പിനിൽ ചെറായി സ്വദേശി പ്രണവ് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി സ്വദേശികളായ അമ്പാടി, ശരത്, ജിബിന്‍ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട പ്രണവിനെ ഇവർ വിളിച്ചുവരുത്തുകയായിരുന്നു. ശരത്തിന്റെ കാമുകിയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമായത് എന്നാണ് വിവരം.

ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് സംഭവം എന്നാണ് സൂചന. കേസിലെ മറ്റൊരു പ്രതിയ്ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പത്താംകുളങ്ങര ബീച്ചിലേക്കുള്ള വഴിയിൽ കഴിഞ്ഞദിവസമാണ് പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും കാലിനും അടിയേറ്റ നിലയിലായിരുന്നു മൃതദേഹം. അടിയ്ക്കാൻ ഉപയോഗിച്ചിരുന്ന വടികളും പൊട്ടിയ ട്യൂബ് ലൈറ്റിന്റെ അവശിഷടങ്ങളും മൃതദേഹത്തിന് സമിപത്തുനിന്നും കണ്ടെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :