ക്വാറന്റീൻ ഇനിമുതൽ ഏഴുദിവസം; സർക്കാർ ഉത്തരവിറക്കി

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (08:49 IST)
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തുന്നവർക്കും. മറ്റു സംസ്ഥനങ്ങളിൽനിന്നും നാട്ടിലേയ്ക്ക് തിരികെയെത്തുന്നവർകുമുള്ള ക്വറന്റീൻ കാലാവധി ഏഴ് ദിവസമാക്കി കുറച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ എത്തിയതിന്റെ ഏഴാം ദിവസം പരിശോധന നടത്തി ഫലം നെഗറ്റീവ് ആയാൽ അവസാനിപ്പിയ്ക്കാം എന്നാണ് നിർദേശം.

എന്നാൽ ഇങ്ങനെ ഒരു വ്യവസ്ഥ ഉണ്ടെങ്കിലും. ഏഴുദിവസംകൂടി ക്വാറന്റീനിൽ കഴിയുന്നതാണ് അഭികാമ്യം എന്നും ഉത്തരവിൽ നിർദേശം ഉണ്ട്. അതേസമയം ഏഴുദിവസത്തിന് ശേഷം പരിശോധന നടത്താത്തവർ ആരോഗ്യ പ്രോട്ടോകോൾ പ്രകാരം 14 ദിവസം തന്നെ ക്വാറന്റീനിൽ തുടരണം എന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായ ആവശ്യങ്ങൾക്കായി സംസ്ഥാനത്ത് ഹൃസ്വകാലത്തേയ്ക്ക് എത്തുന്നവർക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഉണ്ടെങ്കിൽ ക്വാറന്റീനിൽ പൊക്കേണ്ടതില്ല എന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :