ഇതിലിപ്പോ ആരാ കള്ളൻ, ഇങ്ങനെ ഒരു മോഷണം നിങ്ങൾ കണ്ടിട്ടുണ്ടാവില്ല, വീഡിയോ !

Last Updated: ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (15:59 IST)
ഒരു കള്ളന്റെ അടുത്ത് മറ്റൊരു കള്ളൻ മോഷ്ടിക്കാൻ വന്നാൽ എങ്ങനെയിരിക്കും. സംഗതി വിവരിക്കുന്നതിനും അപ്പുറത്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാം. അത്തരത്തിൽ ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

കടുവയെ പിടിച്ച കിടുവ എന്നൊക്കെ നമ്മൾ പറയാറുണ്ട്. അക്ഷരാർത്ഥത്തിൽ അതാണ് സംഭവിച്ചത്. വഴിയിൽ നടന്നുപോകുന്ന സ്ത്രീയിൽനിന്നും ബാഗ് പിടിച്ചുപറിക്കാൻ സ്കൂട്ടറിൽ എത്തിയ കള്ളൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ഇതുവരെ സ്ഥിരം ക്ലീഷേ മോഷണ രംഗമാണ്. പിന്നീടാണ് ട്വിസ്റ്റ്.

ബാഗ് പിടിച്ചുപറിക്കാൻ കള്ളൻ വരുന്നത് കണ്ട് യുവതി ബാഗ് പിറകിലേക്ക് എറിഞ്ഞു. ഇതോടെ കള്ളൻ ബാഗ് എടുക്കാൻ പിറകിലേക്ക് ഓടി. ഈ തക്കത്തിന് യുവതി കള്ളൻ വന്ന സ്കൂട്ടറുമായി മുങ്ങി. 'ഇതിലിപ്പോ ആരാണ് കള്ളൻ' എന്ന് വീഡിയോ കാണുന്ന ആരും ചോദിച്ചുപോകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :