ഒരു കുഞ്ഞനുജത്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു: നസ്രിയയെ കുറിച്ച് മനസുതുറന്ന് പൃഥ്വിരാജ് !

Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (15:13 IST)
തനിക്ക് ഒരു കുഞ്ഞനുജത്തിയാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ പൃഥ്വിരാജ്. നേരിട്ട് കാണുന്നതിനു മുൻപ് തന്നെ നസ്രിയ തനിക്ക് ഒരു അനുജത്തിയായി മറിയിരുന്നു എന്ന് പൃഥ്വി പറയുന്നു. 'കൂടെ അഭിനയിക്കുന്ന അഭിനയത്രിമാരുമായി അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് ഞാൻ. എന്നാൽ ഒരു സഹോദര സഹോദരി ബന്ധം നേരിട്ട് കാണുന്നതിന് മുൻപ് തന്നെ നസ്രിയയോട് ഉണ്ടായിരുന്നു'

'നച്ചു എന്നാണ് ഞാൻ നസ്രിയയെ വിളിക്കാറുള്ളത്. നസ്രിയ ഇടക്കൊക്കെ വീട്ടിൽ വരും. മോളുടെ അടുത്ത കൂട്ടുകാരിയാണ് നസ്രിയ. നസ്രിയയെ പരിചയപ്പെടുന്നതിന് മുൻപ് തന്നെ ഒരു ഇളയ സഹോദരി ഉങ്ങായിരുന്നെകിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ തന്നെ ഇളയ ആൾ ഞാനാണ്. അതിനാൽ എനിക്ക് താഴെ ഒരു അനുജത്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.

പെൺകുഞ്ഞുങ്ങളെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതിനാൽ ഒരു പെൺകുഞ്ഞിനെ എനിക്ക് കിട്ടണേ എന്ന് പ്രാർത്ഥിച്ചിരുന്നു. ബ്രദേഴ്സ് ഡേയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലാണ് പൃഥ്വി സിനിമയിൽനിന്നും തനിക്ക് കിട്ടിയ ഒരു കുഞ്ഞനുജത്തിയെ കുറിച്ച് മനസ് തുറന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :