ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ആഴ്ചകളോളം സൂക്ഷിച്ചു, യുവാവ് അറസ്റ്റിൽ

Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (13:24 IST)
ഫ്ലോറിഡ: ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തി മൃതശരീരങ്ങൾ ആഴ്ചകളോളം സൂക്ഷിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. അമേരിക്കയിലെ ജോർജിയോ ബ്രാന്റി കൗണ്ടിയിൽ ഞയറാഴ്ചയണ് സംഭവം ഉണ്ടായത്. മൈക്കൾ ജോൺസി എന്ന യുവാവാണ് ക്രൂര കൃത്യത്തിന് പിന്നിൽ. ഇയാൾ ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടതോടെയാണ് ക്രൂരതയുടെ കഥ പുറത്തുവന്നത്.

വാഹനത്തിലും വീട്ടിലുമായാണ് പ്രതി മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. വാഹനത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് മൈക്കൽ ജോൺസിയെ ചോദ്യം ചെയ്യുകയായിരുന്നു. കറിൽ നടത്തിയ പരിശോധനയിൽ ചീഞ്ഞഴുകിയ നിലയിൽ കേസി ജോണിന്റെ മൃതദേഹം കണ്ടെത്തി.

ചാർട്ടൺ കൗണ്ടിയിലെ ഇയാളുടെ വീട്ടിൽനിന്നും നാലു കുട്ടികളുടെ മൃതദേഹവും പൊലീസ് കണ്ടെടുത്തു. മൈക്കളിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. ആറാഴ്ച മുൻപാണ് കേസി ജോണിനെയും നാലു മക്കളെയും കാണാതാവുന്നത്. ഇവരുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഭർത്താവിന്റെ ക്രൂര കൃത്യം പുറത്തുവന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :