സത്താർ എന്നെ അത്ഭുതപ്പെടുത്തിയ സിനിമ നടൻ: വി കെ പ്രകാശ്

Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (18:15 IST)
തന്നെ അത്ഭുതപ്പെടുത്തിയ അഭിനയതാക്കളിൽ ഒരാൾ എന്ന് സംവിധായകൻ വി കെ പ്രകാശ്. സത്താറിന്റെ മരണ ഏറെ സങ്കടപ്പെടുത്തി എന്നും വികെ പ്രകാശ് പറഞ്ഞു. വികെ പ്രകാശ് സംവിധാനം ചെയ്ത നെത്തോലി ഒരു ചെറീയ മീനല്ല എന്ന സിനിമയിൽ സത്താർ അഭിനയിച്ചിരുന്നു. ചിത്രികരണത്തിനിടെ സത്താറുമൊത്തുള്ള അനുഭവങ്ങളും വികെപി പങ്കുവച്ചു.

'വിൻസന്റ് സംവിധാനം ചെയ്ത അനാവരണം എന്ന ചിത്രത്തിലൂടെയാന് അദ്ദേഹത്തെ ആദ്യമായി ശ്രദ്ധിക്കുന്നത്. പിന്നീട് ശരപഞ്ചരം, നീലത്താമര ഉൾപ്പടെ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങൾ. എന്റെ സിനിമയിൽ സത്താർ അഭിനയിക്കണം എന്നത് ഒരു വലിയ മോഹമായിരുന്നു. അങ്ങനെയാണ് നെത്തോലി ഒരുഇ ചെറിയ മീനല്ല എന്ന സിനിമയിലെ ക്യാപ്റ്റൻ ഗീതാകൃഷണൻ എന്ന കാഥാപാത്രം അദ്ദേഹത്തിന് നൽകുന്നത്.

കോമഡി ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രേക്ഷകരിൽ സീരിയസ് ആയ ഒരു മുഖമുള്ള ആളായിരിക്കണം എന്ന തീരുമാനം കഥാപാത്രം രൂപപ്പെട്ടോപ്പോൾ തന്നെ ഉണ്ടായിരുന്നു. ആ കഥാപാത്രത്തെ അദ്ദേഹത്തെ പ്രതീക്ഷിച്ചതിലുമധികം ഗംഭീരമാക്കി. ഷൂട്ടിംഗ് വേളയിൽ പഴയ കാര്യങ്ങളെ കുറിച്ചെല്ലാം അദ്ദേഹം സംസാരിക്കുമായിരുന്നു വികെ പ്രകാശ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :