കൊവിഡ് വാക്സിൻ സംഭരിയ്ക്കാൻ ഡൽഹി, ഹൈദെരാബാദ് വിമാനത്താവളങ്ങളിൽ സംവിധാനം; വീഡിയോ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2020 (08:29 IST)
ഡൽഹി: കൊവിഡ് വാക്സിനുകൾ സംഭരിയ്ക്കാൻ സജ്ജമാക്കി ഡൽഹി. ഹൈദെരബാദ് വിമനത്താവളങ്ങൾ. ലക്ഷക്കണക്കിന് വാക്സിൻ കെയ്സുകൾ സംഭരിയ്ക്കാനും ആവശ്യമായ ഇടങ്ങളിലേയ്ക്ക് നീക്കം നടത്തനുമുള്ള സംവിധാനങ്ങളാണ് ഇരു വിമാനത്താവലങ്ങളിലും ഒരുക്കുന്നത്. ഇതിനായി ശീതീകരിച്ച കണ്ടെയ്നറുകളും പ്രത്യേക കേന്ദ്രങ്ങളും തയ്യാറാക്കുന്ന ജോലികൾ അതിവേഗം പുരോഗമിയ്ക്കുകയാണ്. മനുഷ്യ സ്പർഷമേൽക്കാതെ വാക്സിനുകൾ കൈകാര്യം ചെയ്യാൻ ഇരു വിമാനത്താവളങ്ങളിലും സാധിയ്ക്കും

മരുന്നുകളും വാക്സിനുകളും കുറഞ്ഞ താപനിലയിൽ സംഭരിയ്ക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഇരു വിമാനത്താവളങ്ങളിലും ഇപ്പോൾ തന്നെ സംവിധാനങ്ങൾ ഉണ്ട്. വാക്ല്സിനുകൾ മൈനസ് 20 ഡിഗ്രി താപനിലയിൽ വരെ സൂക്ഷിയ്ക്കാവുന്ന കൂളിങ് ചേംപറുകളും. വാക്സിനുകൾ ടെർമിനലുകളിലേയ്ക്ക് എത്തിയ്ക്കുന്നതിനുള്ള പ്രത്യേക ട്രോളികളും രണ്ട് വിമാനത്താവളങ്ങളിലും സജ്ജീകരിച്ച് കഴിഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ പിപിഇ കിറ്റുകളും, മരുന്നുകളും മറ്റു അവശ്യ വതുക്കളും കൈകാര്യം ചെയ്യുന്നതിനായുള്ള ഹബ്ബായി ഇരു വിമാനത്താവളങ്ങളും നേരത്തെ പ്രവർത്തിച്ചിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :