വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 9 ഡിസംബര്‍ 2020 (07:26 IST)
ഡൽഹി: കർഷകരെ സമരത്തിൽ നിന്നും പിൻവലിയ്ക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കവും ഫലം കണ്ടില്ല ചൊവ്വാഴ്ച വൈകിട്ടോടെ 15 ഓളം കർഷ സംഘടന നേതാക്കളുമായി അമിത് ഷാ ചർച്ഛ നടത്തിയെങ്കിലും കർഷിക നിയമങ്ങളെ കുറിച്ഛ് സംഘടന നേതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തനാണ് ശ്രമിച്ചത്. ഇതോടെ ഇനി കേന്ദ്രവുമായി ചർച്ചയ്ക്കില്ലെന്ന് കർഷക സംഘടന നേതാക്കൾ വ്യക്തമാക്കുകയായിരുന്നു.
നിയമം പിൻവലിയ്ക്കുന്ന കാര്യത്തിൽ ഉറപ്പ് നൽകാത്തതിനാൽ കൃഷിമന്ത്രി വിളിച്ചുചേർത്ത ആറാംഘട്ട ചർച്ചയിൽ പങ്കെടുക്കില്ലെന്ന് നേതാക്കൾ പറഞ്ഞു. നിയമം പിവലിയ്ക്കുക പ്രായോഗികമല്ലെന്നും. ആവശ്യമായ ഭേദഗതി കൊണ്ടുവരാം എന്നുമാണ് കേന്ദ്രം കർഷകർക്ക് മുന്നിൽ ആവർത്തിയ്ക്കുന്ന നിലപാട്. മിനിമം താങ്ങുവില രേഖാമൂലം ഉടപ്പുനൽകാം എന്നും, കർഷകർക്ക് ആശങ്കയുള്ള മറ്റു വ്യവസ്ഥകൾ ഭേദഗതി ചെയ്യാം എന്നും കേന്ദ്ര വാഗ്ദാനം നൽകിയിരുന്നു. എന്നാൽ നിയമങ്ങൾ പിൻവലിയ്ക്കാതെ സമരം അവസാനിപ്പിയ്ക്കില്ല എന്നാണ് കർഷകരുടെ നിലപാട്.