അനുബന്ധ വാര്‍ത്തകള്‍
- അർജന്റീനയ്ക്ക് കണ്ണീർ; കലാശ പോരിന് ടിക്കറ്റെടുത്ത് ബ്രസീൽ
- ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിന്റെ ഭാഗമായി പാലത്തിൽ നിന്ന് ചാടി; നദിയിൽ വീണ പത്തൊൻപതുകാരനെ കാണ്മാനില്ല
- യുവാവ് കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മുപ്പതുകാരന് ആറ് മാസം തടവ്
- യൂട്യൂബില്‍ പതിവായി ആത്മഹത്യാ വീഡിയോകള്‍ കണ്ടിരുന്ന 12 വയസുകാരി തൂങ്ങിമരിച്ചു
- ആശുപത്രിയിൽ ആടിപ്പാടി നഴ്സുമാരുടെ ടിക് ടോക് വീഡിയോ; നടപടിയെടുത്ത് മെഡിക്കൽ ഓഫീസർ
മഴയത്ത് കുട്ടികൾക്കൊപ്പം ഫുഡ്ബോൾ കളിക്കുന്ന പശു; വൈറലായി വീഡിയോ
ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‌ലേ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ലയണൽ മെസ്സിയെയും ക്രിസസ്റ്റ്യാനോ റൊണാൾഡോയെയും കടത്തിവെട്ടാൻ പിറവിയെടുത്തൊരാൾ. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഇതു തന്നെയാണ് ചർച്ചയും. പറഞ്ഞുവരുന്നത് മറ്റാരെയും കുറിച്ചല്ല, ഒരു പശുവിനെക്കുറിച്ചാണ്. ഒരു കൂട്ടം ആൺകുട്ടികൾ മൈതാനത്ത് ഫുഡ്ബോൾ കളിക്കുന്നത് കാണാം. ഇതിനിടയിലേക്ക് കയറിയ പശു ആ ഫുഡ്ബോളിന് സർവാധിപത്യം സ്ഥാപിച്ച് നിൽക്കുന്നു.
പിന്നീട് കാണുന്നത് കുട്ടികളിലൊരാൾ പശുവിന്റെ പക്കൽ നിന്ന് ബോൾ തട്ടിപ്പറിച്ച് ഓടുന്നതാണ്. എന്നാൽ പശുവും പിന്നാലെ പാഞ്ഞു ചെല്ലുന്നതാണ് വീഡിയോയിൽ കാണുന്നത്. ആൺകുട്ടികൾ പരസ്പരം ഫുഡ്ബോൾ പാസ് ചെയ്യുന്നതിന് അനുസരിച്ച് പശു ഓടിക്കൊണ്ടിരിക്കുന്നത് കാണാം.
ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‌ലേ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ന് നിങ്ങൾ കാണുന്ന ഏറ്റവും തമാശ നിറഞ്ഞ കാര്യം എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
This is the funniest thing you will see today! pic.twitter.com/Kfz08Dka3Z
— Harsha Bhogle (@bhogleharsha) July 1, 2019