Last Modified ബുധന്‍, 3 ജൂലൈ 2019 (09:29 IST)
ലോകകപ്പിൽ അർജന്റീനയെ പൊട്ടിച്ച് ഫൈനലിൽ കയറി ബ്രസീൽ. 2-0 ത്തിനാണ്
ബ്രസീൽ നീലപ്പടയെ തകർത്തത്. കാനറികള്‍ക്കായി ഗബ്രിയേല്‍ ജീസൂസും റോബര്‍ട്ടോ ഫിര്‍മിനോയും വലചലിപ്പിച്ചു. കളിയുടെ തുടക്കത്തില്‍ ഒന്ന് പകച്ച് നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ചാണ് കാനറികള്‍ ആദ്യ ഗോള്‍ നേടിയത്.
ബ്രസീല്‍ നായകന്‍ ഡാനിയേല്‍ ആല്‍വസയുടെ പ്ലാനിംഗ് എല്ലാം കിറുകൃത്യം. മെസിയുടെ മുന്‍ സഹതാരത്തില്‍ നിന്ന് പന്ത് ലഭിച്ച റോബര്‍ട്ടോ ഫിര്‍മിനോ അത് ഗോള്‍ പോസ്റ്റിന് മുന്നില്‍ കാത്ത് നിന്ന ഗബ്രിയേല്‍ ജിസൂസിന് മറിച്ച് നല്‍കി.
ഒരു ഗോള്‍ വഴങ്ങിയതോടെ അല്‍പം കൂടെ ഉണര്‍ന്ന് കളിക്കാന്‍ അര്‍ജന്‍റീനയ്ക്ക് സാധിച്ചു. എന്നാല്‍, ബ്രസീലിയൻ ടീമിന്റെ പ്രതിരോധത്തെ മറികടക്കാൻ നീലപ്പടയ്ക്കായില്ല. മെസിയുടെ ചില നീക്കങ്ങളും ഒരു ഫ്രീകിക്കും മാത്രമാണ് അര്‍ജന്‍റീനക്കാര്‍ക്ക് സന്തോഷിക്കാന്‍ ബാക്കിയായത്.
രണ്ടാം പകുതിയില്‍ കൂടുതല്‍
കരുത്തോടെ അര്‍ജന്‍റീന തിരിച്ച് വരുമെന്ന് കരുതിയെങ്കിലും അതും അസ്ഥാനത്തായി. ഏയ്ഞ്ചല്‍ ഡി മരിയയെയും ലാ സെല്‍സോയെയും ഇറക്കി അര്‍ജന്‍റീന പരിശീലകന്‍ ഒരു പരീക്ഷണം നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല.
തകര്‍ന്ന് കിടന്ന അര്‍ജന്‍റീന പ്രതിരോധത്തിന് കൂടുതല്‍ ഒന്നും ചെയ്യാനുണ്ടായില്ല. രണ്ട് ഗോള്‍ വഴങ്ങിയതോടെ അര്‍ജന്‍റീന പരാജയം ഉറപ്പിച്ചു. ഒരിക്കല്‍ കൂടി കണ്ണീരുമായി മെസിയും അര്‍ജന്‍റീനയും പുറത്തേക്ക്.